കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
 പത്തനംതിട്ട തിരുവല്ല: എംസി റോഡിലെ കുറ്റൂര്‍ ആറാട്ടുകടവില്‍ കാറും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു.

ഒരാളുടെ നില ഗുരുതരം.ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആറാട്ടുകടവ് ജംഗ്ഷനിലായിരുന്നു അപകടം. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കാറും തലയാര്‍ ഭാഗത്തേക്ക് പോയ ആക്ടീവയും തമ്മില്‍ കൂട്ടിയിടിച്ചു.


തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ഇടിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രികനായിരുന്ന തലയാര്‍ മേമനയില്‍ വീട്ടില്‍ സോമന്‍, ബൈക്ക് യാത്രികനായിരുന്ന കവിയൂര്‍ സ്വദേശി സുജിഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സോമന്റെ നില ഗുരുതരമായി തുടരുകയാണ്.

Post a Comment

Previous Post Next Post