പിറവം പോസ്റ്റ് ഓഫീസ് ജങ്‌ഷനില്‍ 5വാഹനങ്ങൾ കൂട്ടി ഇടിച്ചു ഒരാൾക്ക് പരിക്ക് പി​റ​വം: പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ മി​നി ട്രാ​വ​ല​ര്‍ കാ​റി​ലും ര​ണ്ടു ബൈ​ക്കു​ക​ളി​ലും ഇ​ടി​ച്ച്‌ സ​മീ​പ​ത്തു​ള്ള ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി.

കാ​ര്‍ ഡ്രൈ​വ​റാ​യ ക​ക്കാ​ട് ച​ക്കു​ള​ങ്ങ​ര​യി​ല്‍ കു​ഞ്ഞ​പ്പ​നെ (54) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ത്രീ​റോ​ഡ് ജം​ഗ്ഷ​നി​ല്‍​നി​ന്നു വ​ന്ന ട്രാ​വ​ല​ര്‍ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് തൊ​ട്ട​ടു​ത്ത ഓ​ണ്‍​ലൈ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് മു​ന്നി​ലെ ചി​ല്ലു ഗ്ലാ​സ് ത​ക​ര്‍​ത്ത് ഇ​ടി​ച്ചു​ക​യ​റി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കം​പ്യൂ​ട്ട​റു​ക​ള്‍​ക്കും മ​റ്റു സാ​മ​ഗ്രി​ക​ള്‍​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ണ്‍​വേ റോ​ഡി​ല്‍​നി​ന്നു ക​യ​റി വ​ന്ന കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ക​ട​യു​ടെ മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളി​ലേ​ക്കാ​ണു ട്രാ​വ​ല​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. പി​ഒ ജം​ഗ്ഷ​നി​ല്‍ അ​പ​ക​ടം തു​ട​ര്‍​ക്ക​ഥ​യാ​വു​ക​യാ​ണ്. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. നാ​ലു റോ​ഡു​ക​ള്‍ സം​ഗ​മി​ക്കു​ന്ന ക​വ​ല​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Post a Comment

Previous Post Next Post