ചെങ്ങന്നൂര്‍: ഇന്നലെ വൈകിട്ട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ സഞ്ചരിച്ച കാറ്ററിംഗ് ജോലിക്കാരായ പട്ടാഴി താഴത്ത് വടക്ക്, തേക്കാട്ടില്‍ സുനിത്ത് (26), ആലപ്പുഴ പള്ളിമേല്‍ അനന്തു ഭവനില്‍ അനന്തു കൃഷ്ണണന്‍ (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് എംസി റോഡില്‍ മുളക്കുഴ കാരയ്ക്കാട് എസ്ബിഐക്കു സമീപമാണ് അപകടം നടന്നത്. സുനിത്തായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കാര്‍ എംസി റോഡില്‍ നിന്ന് ഇടറോഡിലേക്ക് തിരിയുമ്ബോഴായിരുന്നു അപകടമുണ്ടായത്.
പരുക്കേറ്റ യുവാക്കളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
