കടവല്ലൂരിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


പെരുമ്പിലാവ്: കടവല്ലൂരിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

കടവല്ലൂർ സ്വദേശി കിഴക്കൂട്ടയിൽ വീട്ടിൽ ഗോവിന്ദൻ നായരുടെ മകൻ 45 വയസ്സുള്ള അനിൽകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


രണ്ടുദിവസമായി ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം. മകളുടെ വിവാഹാവശ്യാർഥം വീട്ടിലുള്ളവർ അനിൽകുമാറിന്റെ ഭാര്യ വീട്ടിലേക്ക് പോയിരുന്നു.


രണ്ടു ദിവസമായി ഫോൺ വിളിച്ചെടുക്കാത്തതിനെ തുടർന്ന് സമീപവാസിയെ വിളിച്ചറിയിച്ചപ്പോഴാണ് വീട്ടിൽ അന്വേഷിച്ചെത്തുന്നത്.


ഈ സമയത്താണ് കുഴൽ കിണറിന്റെ കംപ്രസർ കയ്യിൽ പിടിച്ചു മരിച്ചു കിടക്കുന്നത് കാണുന്നത്.മൃടദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു.

Post a Comment

Previous Post Next Post