ആലപ്പുഴക്കാരനായ യുവാവിനെ നെയ്യാര്‍ ജലാശയത്തില്‍ കാണാതായി നെയ്യാര്‍ഡാമിലെ സ്വകാര്യ ആശ്രമത്തില്‍ യോഗ ക്യാമ്ബില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴക്കാരനായ യുവാവിനെ നെയ്യാര്‍ ജലാശയത്തില്‍ കാണാതായി

ആലപ്പുഴ കിഴക്കുംമുറി തെക്കേക്കര ബീന വില്ലയില്‍ മോനാച്ചന്റെയും ബീനയുടെയും മകന്‍ മോബിന്‍ മോനച്ചന്‍(29) നെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.


കുളിക്കാനായി പോയ നാല് സുഹൃത്തുക്കള്‍ക്കൊപ്പം മരക്കുന്നം ഭാഗത്ത് എത്തിയ മോബിന്‍ നീന്തല്‍ അറിയാത്തതിനാല്‍ ജലാശയത്തിലേക്ക് തള്ളി നില്‍ക്കുന്ന ഒരു മരക്കൊമ്ബില്‍ ഇരിക്കവേ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ജലാശയത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Post a Comment

Previous Post Next Post