വയനാട്ടിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു വയനാട്മീനങ്ങാടി:കൃഷ്ണഗിരിയിലെ സ്വകാര്യ റെസ്റ്റോറന്റിലെ ജീവനക്കാരൻ മീനങ്ങാടി അമ്പലപ്പടി മന്നത്ത് കുന്ന് കാലിക്കൽ വീട്ടിൽ ചാമി (60) ആണ് മരണപ്പെട്ടത്. 


മീനങ്ങാടിയിൽ നിന്നും കൃഷ്ണഗിരിയിലെ സ്ഥാപനത്തിലേക്ക് വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന മിനി പാർസൽ ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് കാലിന്

ഗുരുതരമായി പരിക്കേറ്റ ചാമിയെ ഉടൻ

തന്നെ കൽപ്പറ്റയിലെ സ്വകാര്യ

ആശുപത്രിയിലും പിന്നീട് തുടർ

ചികിൽസാർത്ഥം കോഴിക്കോട്

മെഡിക്കൽ കോളേജിലേക്കും

കൊണ്ടുപോയി. എന്നാൽ ഈങ്ങാപ്പുഴ

എത്തുമ്പോഴേക്കും ചാമി

മരണപ്പെട്ടിരുന്നു. ഭാര്യ: ബിന്ദു, മക്കൾ:

നിരോഷ്മ, സൈനോഷ്മ


Post a Comment

Previous Post Next Post