കൊല്ലം ചാത്തന്നൂര്‍: ടിപ്പര്‍ ലോറി വീട്ടിലെ കാര്‍ ഷെഡ്ഡിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.
അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ ബിജുവിനും ഇതര സംസ്ഥാന തൊഴിലാളികളായ നിബിന്‍റോയ്, കുമാര്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
പരവൂര്‍ - തിരുമുക്ക് റോഡില്‍ ചാത്തന്നൂര്‍ മീനാട് പാലമുക്കിന് സമീപമുള്ള സിന്ധുമോള്‍ മോട്ടേഴ്സിന്‍റെ കാര്‍ ഷെഡ്ഡിലേക്കാണ് ടിപ്പര്‍ ലോറി ഇടിച്ചുകയറിയത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ തിരുമുക്ക് ഭാഗത്തുനിന്നുവന്ന ടിപ്പര്‍ലോറി റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വണ്ടിയില്‍ കുരുങ്ങിപ്പോയവരെ അരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുക്കുകയായിരുന്നു. ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.