റോഡ് മുറിച്ചുകടക്കുന്നതിനിടെ ജിദ്ദയില്‍ മലയാളി കുടുംബത്തെ വാഹനമിടിച്ചു. നാലുവയസ്സുകാരി തല്‍ക്ഷണം മരിച്ചു.ജിദ്ദ: റോഡ് മുറിച്ചുകടക്കുന്നതിനിടെ ജിദ്ദയില്‍ മലയാളി കുടുംബത്തെ വാഹനമിടിച്ചു. നാലുവയസ്സുകാരി തല്‍ക്ഷണം മരിച്ചു.

പാലക്കാട് തെക്കുമുറി (തൂത) സ്വദേശി പുളിക്കല്‍ മുഹമ്മദ് അനസിന്റെ മകള്‍ ഇസ മറിയം (4) ആണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി ജിദ്ദ റിഹേലിയില്‍ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവര്‍ക്ക് അപകടത്തില്‍ പരിക്കുകളുണ്ട്.


ഇവരെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബം സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. ഇസ മറിയമിന്റെ മയ്യിത്ത് ഖബറടക്കം ഇന്ന് ജിദ്ദയില്‍ നടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

Post a Comment

Previous Post Next Post