കൊയിലാണ്ടിയിൽ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തികോഴിക്കോട് : കോഴിക്കോട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുറക്കാട് അകാലപ്പുഴയിലെ അപകടത്തില്‍പ്പെട്ട് മുച്ചുകുന്ന്‍ സ്വദേശി അഫ്നാസാണ് മരിച്ചത്.


ഇന്ന് വൈകിട്ട് 5.30ഓടെയാണ് ചെറിയ ഫൈബര്‍ വള്ളം മറിഞ്ഞ് 4 വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്. അകലപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ബോട്ടിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. 


എന്നാല്‍ അഫ്നാസിനെ മാത്രം രക്ഷിക്കാനായില്ല. തുടര്‍ന്ന് ബോട്ടിലെ തൊഴിലാളികളും നാട്ടുകാരും മത്സ്യ തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചലിനൊടുവില്‍ രാത്രി 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.തുടര്‍ നടപടിക്കായി മൃതദേഹം കൊയിലാണ്ടി ഹോസ്‌പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post