നിയന്ത്രണം വിട്ട കാറിടിച്ച്‌ വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചുപത്തനംതിട്ട കൈപ്പട്ടൂരില്‍ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച്‌ വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു.

കൈപ്പട്ടൂര്‍ ഞാറകൂട്ടത്തില്‍ ജെയിംസാണ് മരിച്ചത്. സംഭവത്തില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച ആള്‍ അറസ്റ്റിലാണ്. മലയാലപ്പുഴ സ്വദേശി രജീഷാണ് അറസ്റ്റിലായത്. രജീഷിന്റെ സുഹൃത്ത് പട്ടാഴി സ്വദേശി അര്‍ച്ചനയും പൊലീസ്(police) കസ്റ്റഡിയിലാണ്.


രജീഷിനെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സുഹൃത്തായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു. ആവശ്യമെങ്കില്‍ നാളെ ചോദ്യം ചെയ്യാനായി ഹാജരാകാന്‍ ആവശ്യപ്പെടും.

Post a Comment

Previous Post Next Post