കൊയിലാണ്ടിയിൽ ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.കോഴിക്കോട്കൊയിലാണ്ടി: അകലാപുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മുച്ചുകുന്നില്‍ പുതിയോട്ടില്‍ അസയിനാരുടെ മകന്‍ അഫ്നാസ് (23 ) നെയാണ് കാണാതായത്. പുറക്കാട് നടക്കൽ കടവിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഫൈബര്‍ വളളത്തില്‍ നിന്ന് 4 കുട്ടികള്‍ പുഴയില്‍ വീഴുകയായിരുന്നു. അതില്‍ 3 കുട്ടികള്‍ രക്ഷപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. അഫ്നാസിനായി തിരച്ചില്‍ തുടരുന്നു.

Post a Comment

Previous Post Next Post