തോണി മറിഞ്ഞ് അത്താഴക്കുന്ന് സ്വദേശികളായ മുന്ന് യുവാക്കൾ മരണപെട്ടുകണ്ണൂർ കക്കാട് : പുല്ലുപ്പിക്കടവ് തോണി അപകടത്തിൽ പെട്ട് 

അത്താഴക്കുന്ന് സ്വദേശികളായ റമീസ്, സഅദ്, അസ്‌കര്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പുല്ലുപ്പിക്കടവിലാണ് തോണി മറിഞ്ഞത്. മീന്‍ പിടുത്തത്തിനിടെയാണ് അപകടത്തില്‍പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. 


അപകട വിവരമറിഞ്ഞ് നുറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വേലിയേറ്റ സമയമായതിനാല്‍ പുഴയില്‍ നല്ല വെള്ളമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.Post a Comment

Previous Post Next Post