പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്കും,മക്കൾക്കും പരിക്കേറ്റുകോഴിക്കോട്താമരശ്ശേരി ആഹാരം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടി ത്തെറിച്ചു വീട്ടമ്മയ്ക്കും മക്കൾക്കും പൊള്ളലേറ്റു.താമരശ്ശേരി  പരപ്പൻപൊയിൽ ചെമ്പ്ര പടിഞ്ഞാറേവീട്ടിൽ മുഹമ്മദിന്റെ ഭാര്യ മുംതാസ് (33), മക്കളായ മിർഫ (4), ആയിഷ ബീവി (5) എന്നിവർക്കാണു പൊള്ളലേറ്റത്.ഇന്നലെ രാത്രി പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. മുംതാസിനും, മിർഫക്കും കാലിനും ആയിഷയുടെ കഴുത്തിനുമാണു പൊള്ളലേറ്റത്.പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു 


Post a Comment

Previous Post Next Post