കടലിൽ നിന്ന് കല്ലമ്മക്കായ എടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചുകോഴിക്കോട്:കടലിൽ

കല്ലമ്മക്കായ എടുക്കാനിറങ്ങിയ

യുവാവ് മുങ്ങിമരിച്ചു.ചോമ്പാൽ

സ്വദേശി സിദ്ദീഖാണ്

മരിച്ചത്.ഇന്ന് രാവിലെയാണ്

അപകടം സംഭവിച്ചത്.

വടകര സാന്റ് ബാങ്ക് സിൽ നിന്ന്

കല്ലമ്മക്കായ എടുക്കാൻ

കടലിലെ പഴയ ബാർജിന്റെ

അവശിഷ്ടത്തിൽ

കയറിയതായിരുന്നു. പിന്നീട്

കാണാതാവുകായിരുന്നെന്ന്

ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

ഉടൻ തന്നെ കോസ്റ്റൽ

പോലീസും

മത്സ്യത്തൊഴിലാളികളും

തിരച്ചിൽ നടത്തിയതിനെ

തുടർന്നാണ് മൃതദേഹം

കിട്ടിയത്.

രാവിലെ എട്ട് മണിയോടെയാണ്

സിദ്ദീഖും മറ്റ് മൂന്ന് പേരും  ഇരിങ്ങലിന് സമീപത്ത് നിന്ന്

കടലിലേക്ക് പോയത്. 2008

കാലത്ത് കടലിൽ മുങ്ങിയ

കൂറ്റൻ ബാർജിൽ കല്ല് മ്മക്കായ

കൂടുതലായ് ലഭിക്കാറുണ്ട്. ഇത്

ശേഖരിക്കുന്നതിനിടയിലായിരു

ന്നു അപകടം. മൃതദേഹം വടകര

ജില്ലാ ആശുപത്രിയിലെത്തിച്ച

ശേഷം മോർച്ചറിയിലേക്ക് മാറ്റി.Post a Comment

Previous Post Next Post