തൃശ്ശൂർ
ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ അകലാട് ഓടിക്കൊണ്ടിരുന്ന ട്രയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടു പൊട്ടി വീണു; അടിയിൽപ്പെട്ട് രണ്ട് കാൽ നടയാത്രികർക്ക് ദാരുണാന്ത്യം
ഇന്ന് രാവിലെ 6:30ന് ആയിരുന്നു അപകടം അകലാട് സ്വദേശി മുഹമ്മദ് അലി ഹാജി 78വയസ്സ്, ഷാജി 45വയസ്സ് എന്നിവരാണ് മരണപ്പെട്ടത്
അകലാട് സ്കൂളിന് മുമ്പിൽ വെച്ചായിരുന്നു അപകടം കോഴിക്കോട് ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്ന് കെട്ടിട നിർമാണ ഇരുമ്പ് ഷീറ്റ്കൾ കെട്ട് അഴിഞ്ഞു വീണത് ലോറിയിൽ ഉണ്ടായിരുന്ന മൂന്നെണ്ണം ഒഴികെ മുഴുവൻ ഷീറ്റ് റോഡിൽ വീണു അടിയിൽ പെട്ട രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു പൊലീസും ഓടിക്കൂടിയ നാട്ടുകാരും ആണ് മുഹമ്മദലി ഹാജിയെയും ഷാജിയെയും ഷീറ്റുകള്‍ക്കടിയില്‍നിന്ന് പുറത്തെടുത്തത്.