പമ്ബയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്‌ ടു വിദ്യാര്‍ത്ഥി അടക്കം മൂന്നു പേരേ കാണാതായി


ആലപ്പുഴ 

പമ്ബയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്‌ ടു വിദ്യാര്‍ത്ഥി  അടക്കം മൂന്നു പേരേ കാണാതായി 

ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ അദിത്യനെയാണ് കാണാതായത്. വലിയ പെരുംമ്ബുഴ കടവില്‍ ആണ് അപകടം നടന്നത്.

ആദിത്യന്‍ (17) എന്ന പ്ലസ് ടു വിദ്യാര്‍ഥിയടക്കം മൂന്ന് പേരെയാണ് കാണാതായത്.

മാവേലിക്കരയ്‌ക്ക് അടുത്ത് വലിയ പെരുമ്ബുഴക്കടവില്‍ രാവിലെ 8.30ഓടെയാണ് സംഭവം. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. പോലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് എംഎല്‍എ ഉള്‍പ്പെടെ ഉള്ള ആളുകള്‍ എത്തിയിട്ടുണ്ട്.


നാളെയാണ് ഉത്രട്ടാതി ജലമേള നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍ പെട്ടത്. ആചാരത്തിന്റെ ഭാഗമായി പുഴയില്‍ ചുറ്റി പുറപ്പെടാന്‍ ഒരുങ്ങവെ ആണ് അപകടം സംഭവിച്ചത്. വള്ളം ആറ്റിലേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാരാണ് അപകടത്തിന് പിന്നാലെ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. മറ്റ് വള്ളങ്ങള്‍ കൊണ്ടുവന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടത്തിന് കാരണം എന്താണ് എന്നതില്‍ വ്യക്തത വന്നിട്ടില്ല.

Post a Comment

Previous Post Next Post