ശബരിഎക്സ്പ്രസിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തികൊച്ചി: ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ.ഇന്ന് രാവിലെ 11.30 യോടെയാണ് സംഭവം. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് അരമണിക്കൂറോളം ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടു. ട്രെയിനിന്‍റെ ഏറ്റവും മുൻഭാഗത്തുള്ള ഡിസേബിൾഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഇയാൾക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും.Post a Comment

Previous Post Next Post