കൊച്ചി ക്കായലില്‍ വള്ളം മുങ്ങി ഒരാളെ കാണാതായി. കൊച്ചിക്കായലില്‍ ഇടക്കൊച്ചി ഭാഗത്ത് വള്ളം മുങ്ങി ഒരാളെ കാണാതായി. തിരുവനന്തപുരം വെള്ളായണി സ്വദേശി നിധിന്‍ ജയനെയാണ് കാണാതായത്.

ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. അഗ്നി രക്ഷാ സേനാ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. വള്ളത്തില്‍ കൂടെയുണ്ടായിരുന്ന കൊല്ലം തങ്കശേരി സ്വദേശി ഗോഡ്‌വില്‍ നീന്തി രക്ഷപെട്ടു.

കൊച്ചിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. കുമ്ബളങ്ങിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇവര്‍ വള്ളത്തില്‍ പുറപ്പെട്ടത്.

Post a Comment

Previous Post Next Post