നിയന്ത്രണം വിട്ട സ്കൂട്ടർ ഓവുചാലിലേക്ക് തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ അഴീക്കോട്‌ സ്വദേശി മരണപ്പെട്ടുകണ്ണൂർ അഴീക്കോട്‌: റോഡിൽ നിന്ന് ഓവുചാലിലേക്ക് സ്കൂട്ടർ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസിയായയുവാവ് മരണപ്പെട്ടു. മൂന്ന് മാസം മുമ്പ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ

അഴീക്കോട് പുന്നക്കപ്പാറ ഗുജറാപളളിക്ക് സമീപം താമസിക്കുന്ന പാറോത്ത് കിഴക്കേയിൽ ഹൗസിൽ നവാസ് (32) ആണ് മരണപ്പെട്ടത്.പുന്നക്കപ്പാറയിലെ പി പി.നജീബ് – പി കെ സുലൈഖ ദമ്പതികളുടെ മകനാണ്


.ഇന്നലെ രാത്രി 10.30 മണിയോടെ അഴീക്കോട് പാലോട്ടു വയലിലായിരുന്നു അപകടം.പുന്നക്കപ്പാറയിലെ തറവാട്ടുവീട്ടിൽ നിന്നും മാങ്കടവിലെ ഭാര്യവീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം .നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപക ട കാരണം വാഹനത്തിന് കുറുകെ തെരുവ് നായ ചാടിയതാണോയെന്ന സംശയമുയർന്നിട്ടുണ്ട്. ഭാര്യ: ഫാത്തിമത്ത് റിഷാന. മക്കൾ: മൻഹ ഫാത്തിമ, മുഹമ്മദ് ഹയാൻ. സഹോദരങ്ങൾ: സഫ്വാൻ, അനസ്.വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post