മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു
സ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടമുണ്ടായത്.

യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

വലിയ അപകടമാണ് ഒഴിവായത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post