റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ബൈക്ക് കാറിന് പിറകിൽ ഇടിച്ച് ബൈക്ക്മ യാത്രക്കാരൻ രണപ്പെട്ടുകോട്ടയം: അതിരമ്ബുഴയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.

അതിരമ്ബുഴ ഓണംതുരുത്ത് സ്വദേശി കെ.കെ റെജിയാണ് (45) മരിച്ചത്.

അതിരമ്ബുഴ മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്‌ടമായ ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറിനു പിറകില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് ബോധരഹിതനായ റെജിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post