തൃശൂരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു : ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിൽ ഇരിക്കേ ; വീട്ടമ്മ മരണപ്പെട്ടുമദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു


ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീട്ടമ്മ മരണപ്പെട്ടു


പുന്നയൂര്‍ക്കുളത്ത് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതി (75) ആണ് മരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇവര്‍ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു.മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി 9.45ഓടെയാണ് സംഭവമുണ്ടായത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്. വടക്കേക്കാട് സിഐയുടെ നേതൃത്വത്തില്‍ കേസെടുത്തു.


ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീട്ടമ്മ മരണപ്പെട്ടു👇

തൃത്താല: പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് വാടക വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു മൂന്ന് പേർക്ക് പരിക്കേറ്റവരിൽ വീട്ടമ്മ മരണപ്പെട്ടു. 

ആമയിൽ അബ്ദുൽ റസാക്കിൻ്റെ ഭാര്യ ഷെറീന (37) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ്തൃ ശൂർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം.

ബുധനാഴ്ച്ച രാവിലെ എട്ട് മണിക്കാണ് അപകടം ഉണ്ടായത്. ഉഗ്ര ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വീട്ടിൽ നിന്നും പുക ഉയരുന്നതാണ് കണ്ടത്. വീടിനുള്ളിലെ കനത്ത പുകമൂലം രക്ഷാപ്രവർത്തനം വൈകി. വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാനും അരമണിക്കൂർ താമസിച്ചു. റൂമിനകത്തെ വാതിലും ജനലുകളും വസ്ത്രങ്ങളും കത്തിനശിച്ചിരുന്നു. തൃത്താല പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. 

പരിക്ക് പറ്റിയവരെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ മകനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തൃത്താലയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് അബ്ദുൽ റസാഖ്. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. ചങ്ങരംകുളം ആലങ്കോട് സ്വദേശിയാണ്. രണ്ട് മക്കളാണ് ഉള്ളത്. അബ്ദുൽ റസാക്കിൻ്റെ പ്രായമുള്ള ഉമ്മയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.Post a Comment

Previous Post Next Post