മലപ്പുറം താനൂർ വട്ടത്താണി വലിയപാടത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ചു ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
നിറമരുതൂര്‍ നൂര്‍ മൈതാനം സ്വദേശികളായ പാലപ്പറമ്ബില്‍ റഫീഖ് (32), മുണ്ടത്തോട് മുശാഫി (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെ വലിയപാടം മദ്രസക്ക് സമീപം വെച്ചാണ് അപകടം. എയര്‍ പോട്ടില്‍ നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയും പിന്നീട് ബൈക്കില്‍ ചെന്നിടിക്കുകയുമായിരുന്നു.
പരിക്കേറ്റവരെ തിരൂര്‍ ശിഹാബ് തങ്ങള്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. വലിയ പാടം മദ്രസക്ക് സമീപം നിരവധി വാഹന അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ചെറിയ വളവും റോഡിന്റെ വീതി കുറവുമാണ് വാഹനാപകടത്തിന് കാരണമാകുന്നത്.