തിരുവല്ലയില്‍ രണ്ടിടത്ത് ആംബുലന്‍സുകള്‍ അപകടത്തില്‍പെട്ടു ഒരാൾക്ക് പരിക്ക് പത്തനംതിട്ട തിരുവല്ലയില്‍ രണ്ടിടത്ത് ആംബുലന്‍സുകള്‍ അപകടത്തില്‍പെട്ടു. തിരുവല്ല - കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗത്തും തിരുവല്ല - അമ്ബലപ്പുഴ സംസ്ഥാന പാതയില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപവുമാണ് അപകടം.

ഇതില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം ആംബുലന്‍സ് മറിഞ്ഞ് ജീവനക്കാരനായ അഖിലിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ആയിരുന്നു അപകടം. തോട്ടഭാഗം സ്വദേശിയുടെ ഉടമസ്ഥതയിലുളള ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.


അപകടത്തില്‍ സാരമായി പരിക്കേറ്റ അഖിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ആംബുലന്‍സ് ക്രെയിന്‍ ഉപയോഗിച്ച്‌ സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്തു. അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി

.തിരുവല്ല - അമ്ബലപ്പുഴ സംസ്ഥാന പാതയിലെ കാവുംഭാഗത്ത് ടിപ്പര്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ നാലരയോടെ ആയിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ ടിപ്പര്‍ നിര്‍ത്താതെ പോയി.


പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു ആംബുലന്‍സില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Post a Comment

Previous Post Next Post