അടിമാലി പ്ലാമല കുടിയിൽ തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് 9 പേർക്ക് പരിക്ക് ഇടുക്കി അടിമാലി: തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഒൻപത് പേർക്ക് പരിക്ക്. അടിമാലി പഞ്ചായത്തിലെ പ്ലാമല കുടിയിലാണ് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞത്. പ്ലാമല കുടിയിലെ തൊഴിലാളികളായ ജയലക്ഷ്മി ( 26), ചന്ദ്രിക ( 32), റെജീന (30), മണിയമ്മ (48), ചിന്നത്തായി ( 50 ), മിനി ( 28), ശാന്തി ( 32), മണി ( 40), തങ്കമ്മ ( 49) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം. പീച്ചാട് ഏലതോട്ടത്തിൽ ജോലിക്ക് ശേഷം പ്ലാമല യ്ക്ക് പോകുകയായിരുന്നു തൊഴിലാളികൾ. കൊടകല്ല് പാലത്തിന് സമീപത്തെ കയറ്റം കയറുമ്പോൾ ജീപ്പിൻ്റെ വലിമുട്ടി. വാഹനം പിന്നോട്ട് വന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് ഉണ്ടായിരുന്നത്...

Post a Comment

Previous Post Next Post