ആലപ്പുഴയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചുആലപ്പുഴ: വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരക്കൽ ജീവന്റെ മകൻ ജിഷ്ണു- (17) ആണ് മരിച്ചത്. ചേർത്തല തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര കവലക്ക് സമീപം പെരുംകുളത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ജിഷ്ണു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതാണ്.


മുങ്ങിത്താണ ജിഷ്ണുവിനെ നാട്ടുകാർ ചേർന്ന് കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുത്തനങ്ങാടിയിലെ അമ്മ വീട്ടിലെത്തിയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം ഒരു കിലോമീറ്റർ അകലെയുള്ള കുളത്തിൽ

കുളിക്കാനിറങ്ങിയപ്പോഴായിരുന്നു

അപകടം. ചേർത്തല കണിച്ചു കുളങ്ങര

ശ്രീനാരായണ ഗുരു കോളജിലെ ഒന്നാം

വർഷ ബിരുദ കമ്പ്യൂട്ടർ സയൻസ്

വിദ്യാർത്ഥിയാണ്. ജീവ അമ്മയും

ജിതിൻ സഹോദരനുമാണ്.

Post a Comment

Previous Post Next Post