ഹാർബറിൽ വള്ളം ആങ്കർ ചെയ്യുന്നതിനിടെ അപകടം ഒരാൾ മരിച്ചുമുതലപ്പൊഴി ഹാർബറിൽ വള്ളം

ആങ്കർ ചെയ്യുന്നതിനിടെ അപകടം ഒരാൾ

മരിച്ചു. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു

സംഭവം.മത്സ്യബന്ധനം കഴിഞ്

മടങ്ങിയെത്തിയ വള്ളം കായൽ തീരത്ത്

ആങ്കർചെയ്യുന്നതിനിടെയായിരുന്നു സംഭവം.

കുടമറ്റം വള്ളത്തിൽ മത്സ്യബന്ധന

തൊഴിലാളിയായ കൊല്ലം പുത്തൻതുറ

സ്വദേശി സുജി (45) യാണ്

മരണപ്പെട്ടത്.ആങ്കർ ചെയ്യുന്നതിനിടെ

വള്ളത്തിന്റെ കൊമ്പിൽ നിന്ന് കായലിലേക്ക്

തെറിച്ചു വീഴുകയായിരുന്നു. തെറിച്ചുവീണ

സുജിയെ മണിയ്ക്കൂറുകൾക്കുള്ളിൽ

കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ

കണ്ടെത്തി ആശുപത്രിയിൽ

എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Post a Comment

Previous Post Next Post