നദിയിൽ ഒഴുക്കിൽപ്പെട്ട് 18 കാരൻ മരിച്ചു.തിരുവനന്തപുരം വാമനപുരം നദിയിൽ ഒഴുക്കിൽപ്പെട്ട് 18

കാരൻ മരിച്ചു. കാരേറ്റ് പൂപ്പുറം ആയില്യം

വില്ലയിൽ സുനിൽകുമാറിന്റെയും

സംഗീതയുടെയും മകൻ അഭിനവ് ആണ്

മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു

മണിയോടെയാണ് സംഭവം.

സുഹൃത്തുക്കളുമൊത്ത് നദിയിൽ

കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട്

മുങ്ങിത്താഴ്ന്ന അഭിനവിനെ കൂട്ടുകാർ

ചേർന്ന് രക്ഷപ്പെടുത്തി എത്തിച്ചുവെങ്കിലും

ബോധക്ഷയം സംഭവിച്ചിരുന്നു. വെഞ്ഞാറമൂട്

ഗോകുലം മെഡിക്കൽ കോളേജിൽ

എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post