വെ​ഞ്ഞാ​റ​മൂ​ട് ആം​ബു​ല​ന്‍​സ് അ​പ​ക​ടം; അച്ഛന് പിന്നാലെ ​നാലു​വ​യ​സു​കാ​രി​യും മ​രി​ച്ചു​തിരു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ആം​ബു​ല​ന്‍​സ് ബൈ​ക്കി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ നാ​ലു​വ​യ​സു​കാ​രി​യും മ​രി​ച്ചു.

പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി അ​ലം​കൃ​ത​യാ​ണ് മ​രി​ച്ച​ത്. 


അ​ലം​കൃ​ത​യു​ടെ പി​താ​വ് ഷി​ബു(35) സം​ഭ​വ ദി​വ​സം​ത​ന്നെ മ​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് ബൈ​ക്കി​ല്‍ ഇ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കെ​ത്തി​യ ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 


രാ​വി​ലെ കു​ഞ്ഞി​ന്‍റെ ര​ക്തം പ​രി​ശോ​ധി​ക്കാ​ന്‍ ലാ​ബ് തു​റ​ക്കു​ന്ന​തും കാ​ത്ത് ബൈ​ക്കി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഷി​ബു​വും മ​ക​ള്‍ അ​ലം​കൃ​ത​യും. അ​പ​ക​ട​മു​ണ്ടാ​യ സ​മ​യം ആം​ബു​ല​ന്‍​സ് ഓ​ടി​ച്ചി​രു​ന്ന​ത് മെ​യി​ല്‍ ന​ഴ്സാ​യ ചെ​റു​വ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ അ​മ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Post a Comment

Previous Post Next Post