കുളിക്കാനിറങ്ങിയ യുവാവിനെ അച്ചൻകോവിൽ ആറ്റിൽ കാണാതായിആലപ്പുഴ  മാവേലിക്കര: സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ അച്ചൻകോവിൽ ആറ്റിൽ കാണാതായി. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. മറ്റം വടക്ക് കീച്ചേരിൽ കടവിലാണ് അപകടം ഉണ്ടായത്. തട്ടാരമ്പലം മറ്റം തെക്ക് ഹരിഹര മന്ദിരത്തിൽ രാധാകൃഷ്ണൻ, മിനി ദമ്പതികളുടെ മകൻ ഹരികൃഷ്ണൻ (28) നെയാണ് കാണാതായത്. സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയതാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും മൃതദേഹം കണ്ടെത്താനായില്ല. നാളെയും തിരച്ചിൽ തുടരും.

Post a Comment

Previous Post Next Post