കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

 


പാലക്കാട്‌-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട്- കൊമ്പത്ത് അപകടം. രാത്രി 10: 15 ഓടെയാണ് അപകടം അപകടത്തിൽ ഇരു കാറുകളിൽ ഉള്ള ആറോളം പേർക്ക് ഗുരുതര പരിക്ക് പരിക്കേറ്റവരെ പാലക്കാട് മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


 അപകടത്തിൽ 6 പേർക്ക് പരിക്ക്. 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചു. ഒരാൾ മണ്ണാർക്കാട് ചങ്ങലീരി സ്വദേശിയും മറ്റുള്ളവർ മലപ്പുറം  വെന്നിയൂർ സ്വദേശികളുമാണ്. മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ ഉള്ളവർ ഇവരാണ്. ജംഷിദ് (38), അശ്വന്ത് (21), അക്ഷയ് (19), ധന്യ (40), ഗോപി (45), രാമചന്ദ്രൻ (50).

Post a Comment

Previous Post Next Post