സ്വകാര്യ ബസില്‍നിന്നും തെറിച്ചുവീണ് എട്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പരുക്ക്.  കോട്ടയം സ്വകാര്യ ബസില്‍നിന്നും തെറിച്ചുവീണ് എട്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പരുക്ക്. അഭിരാം എന്ന കുട്ടിക്കാണ് മുഖത്ത് പരിക്കേറ്റത്.

കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. കുട്ടിയുടെ രണ്ട് പല്ലുകള്‍ ഇളകി, ചുണ്ടിനും വലത് കൈ മുട്ടിനും പരുക്കേറ്റു. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.


ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കോട്ടയം- കൈനടി റൂട്ടിലോടുന്ന ചിപ്പി ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്നും അഭിരാമിന്റെ പിതാവ് ഷിനോ പറഞ്ഞു

.സംഭവത്തില്‍ ആര്‍.ടി.ഒ. പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബസിനെതിരേ നടപടിയുണ്ടാകുമെന്നും ഡ്രൈവറോട് അടുത്ത ദിവസം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും ആര്‍.ടി.ഒ. അറിയിച്ചു

Post a Comment

Previous Post Next Post