അ​മി​ത​വേ​ഗ​ഥ നിയന്ത്രണം വിട്ട ബൈക്ക് വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി യു​വാ​വ് മ​രി​ച്ചു.
 കൊല്ലം  പ​ത്ത​നാ​പു​രം പ​ട്ടാ​ഴി പ​ന്ത്ര​ണ്ടു​മു​റി ജം​ഗ്ഷ​ന് സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്ന് അ​ക്ഷ​യ് ഭ​വ​നി​ല്‍ ഷൈ​നി-​മ​നോ​ജ് ദ​മ്ബ​തി​മാ​രു​ടെ മ​ക​ന്‍ അ​ക്ഷ​യ്കു​മാ​ര്‍ (19)ആ​ണ് മ​രി​ച്ച​ത്.


ഇ​ന്ന​ലെ വൈ​കുന്നേരം 5.45 ഓ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന യു​വാ​ക്ക​ളി​ല്‍ ഒ​രു സം​ഘ​ത്തി​ന്‍റെ ബൈ​ക്കാ​ണ് വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പു​ളി​വി​ള സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബൈ​ക്കി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ടി​ന്‍റെ ചു​റ്റു​മ​തി​ല്‍ ചി​ന്ന​ഭി​ന്ന​മാ​യി വീ​ടി​ന് മു​ന്നി​ലേ​ക്ക് വീ​ണ നി​ല​യി​ലാ​ണ്. ബൈ​ക്കും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. അ​ശ്വി​ന്‍ അ​ക്ഷ​യു​ടെ​ സ​ഹോ​ദ​ര​നാ​ണ്.

Post a Comment

Previous Post Next Post