വ്യാപാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.



കോഴിക്കോട്കൊയിലാണ്ടിയില്‍ വ്യാപാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കിഴക്കേ പൂക്കാട് ഫ്രന്‍സ് ഹയര്‍ ഗുഡ്സ് ഉടമ ഹംസ ആണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊയില്‍ക്കാവ് സ്വദേശിയാണ് ഇദ്ദേഹം. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. രണ്ട് ദിവസമായി ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൊയിലാണ്ടി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. 

Post a Comment

Previous Post Next Post