നബിദിന ആഷോഷത്തിന് മാല ബൾബ് തൂക്കുന്നതിനിടെ കപ്പൂർ നരിമടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

 


 പാലക്കാട്‌ കപ്പൂർ നരിമടയിൽ നബിദിന ആഘോഷ പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് കയ്യാലക്കൽ മൊയ്തുണ്ണി മകൻ മുർഷിദ് (23) മരണപ്പെട്ടു.


ഇന്ന് പുലർച്ചെ രണ്ടരക്ക് മാല ബൾബ് തൂക്കുന്നതിനിടെയാണ് അപകടം. മരത്തിന് മുകളിൽ കയറി ബൾബ് മാല എതിർ വശത്തേക്ക് എറിയുമ്പോൾ കറൻറ് കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.


ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തീകരിച്ചു.

Post a Comment

Previous Post Next Post