ദേശീയപാത വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം

 



മലപ്പുറം  വളാഞ്ചേരി:ദേശീയപാത വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി അപകടം. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. വളാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോ പെട്ടന്ന് എതിർ ഭാഗത്തേയ്ക്ക് ടേൺ ചെയ്തെടുത്തതോടെ പിറകിൽ വന്ന ബൈക്ക് ഓട്ടോയിൽ തട്ടുകയും എതിർ വശത്തു നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരിലൊരാളെ ചെറു പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post