ആടുകൾക്ക് പുല്ല് അരിയുന്നതിനായി അടുത്ത പറമ്പിൽ പോയ വീട്ടമ്മയെ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിഅമ്പലപ്പുഴ: യുവതിയെ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം മാന്തറയിൽ വീട്ടിൽ അജിത (48) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്ക് കൊടുക്കാൻ പുല്ല് അരിയുന്നതിനായി അധികം അകലെയല്ലാത്ത ആൾ താമസമില്ലാത്ത വീടിനടുത്തുള്ള പറമ്പിൽ ഇന്നലെ വൈകിട്ട് 6.30 ഓടെ അജിത പോയിരുന്നു. മടങ്ങിയെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാരും സമീപ വാസികളും ചേർന്ന് അന്വഷിച്ചെത്തിയപ്പോൾ രാത്രി 8.30 ഓടെ നിലത്ത് മരിച്ച നിലയിൽ അജിതയെ കണ്ടെത്തുകയായിരുന്നു. ഇടതു കാലിൽ തുണി കൊണ്ട് കെട്ടിയിരുന്നു. പാമ്പിന്റെ കടിയേറ്റ നിലയിൽ കാലിൽ പാടും കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: ഷാജി. മക്കൾ: അഭിജിത്ത്, ശ്രീജിത്ത്.

Post a Comment

Previous Post Next Post