റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന 3 വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി അപകടം ഒരാൾ മരണപ്പെട്ടു 2 പേർ ചികിത്സയിൽ തുടരുന്നു

 


മലപ്പുറം

പാണ്ടിക്കാട് ആമക്കാട് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥികളുടെ പിന്നിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു മുഹമ്മദ്‌ റസൽ, മുഹമ്മദ്‌ ഷിഫാൻ മുഹമ്മദ്‌ ഷയാൻ എന്നിവർക്കാണ് പരിക്കേറ്റത് 

  ഗുരുതരമായി പരിക്കേറ്റ ഷയാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കേ ഇന്നലെ രാത്രി മരണപ്പെട്ടു 

 ഒരു കുട്ടി മൗലാന ഹോസ്പിറ്റലിൽ ചികിത്സയിലാണ്

തിങ്കളാഴ്ച ഉച്ചക്ക് 2മണിക്ക് ആണ് സംഭവം വീട്ടു സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ പോയി തിരിച്ചു വരുമ്പോൾ മഞ്ചേരി ഭാഗത്ത് നിന്നും വന്ന കാർ ആമക്കാട് തൊട്ടിനക്കര പാലത്തിനു സമീപം വെച്ച്  കുട്ടികളുടെ പിറകിൽ ഇരിക്കുകയായിരുന്നു 

ഒരു കുട്ടി നിസ്സാര പരിക്കോട് ഹോസ്പിറ്റലിൽ വിട്ടു മരണപെട്ട കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോട്ടത്തിനുശേഷം   ബന്ധുക്കൾക്ക് വിട്ടു നൽകും 

 കിടങ്ങയം AMLP സ്കൂളിൽ 3ആം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയും തൊട്ടിന്റെ കരയിൽ താമസിക്കുന്ന ചെറുക്കപ്പള്ളി മുഹമ്മദ്‌ ഷാഫിയുടെ മകനുമായ    മുഹമ്മദ്‌ ഷയാൻ ആണ് മരണപ്പെട്ടത് 

റിപ്പോർട്ട്:   റിംഷാദ് മലപ്പുറം പാണ്ടിക്കാട്Post a Comment

Previous Post Next Post