ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു.

  തൃശ്ശൂർ അന്തിക്കാട്: ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ കയറി അഞ്ചു വയസുകാരൻ മരിച്ചു. പഴുവിൽ കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്കുവശം താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് – നസീബ ദമ്പതികളുടെ മകൻ ഷദീദ്(5) ആണ് മരിച്ചത്. പഴുവിൽ സെൻ്റ് ആൻ്റസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്. പനി ബാധിച്ചിരുന്നു. ഇതിനിടെ ഛര്‍ദി അനുഭവപ്പെടുകയും തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ഉടന്‍ പഴുവിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post