കടവല്ലൂരിൽ മിനി ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം 2പേർക്ക് പരിക്ക്

 



തൃശ്ശൂർ പെരുമ്പിലാവ്:  ശബരിമല ദർശനത്തിനു ഭക്തരുമായി പോയിരുന്ന മിനി ബസ്സും എടിഎം കൗണ്ടറിലേക്ക് പണം കൊണ്ടു പോകുന്ന പിക്ക്അപ് വാനും കൂട്ടിയിടിച്ച് 2 പേർക്കു പരുക്കേറ്റു.ചെങ്ങന്നൂർ സ്വദേശി ശാന്തശ്ശേരി വീട്ടിൽ 25 വയസ്സുള്ള വൈശാഖ്, ചാവക്കാട് സ്വദേശി ചക്കണ്ടൻ വീട്ടിൽ 33 വയസ്സുള്ള ഹരിദാസ്എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.45ന് കടവല്ലൂർ സ്കൂൾ സ്റ്റോപ്പിനു സമീപമാണ് അപകടമുണ്ടായത്. ഇരുവാഹനങ്ങളും നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിൽ നിന്നെത്തിയ ബസ്സിൽ ഇരുപത്തഞ്ചോളം ഭക്തർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. പിക്ക് അപ് വാനിലുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. റോഡിൽ കുടുങ്ങിക്കിടന്ന വാഹനങ്ങൾ കുന്നംകുളം അഗ്നിരക്ഷാസേന എത്തിയാണു മാറ്റിയത്.


പരുക്കേറ്റവർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ ചികിത്സതേടി. പരുക്കുകൾ നിസ്സാരമാണ്. കുന്നംകുളം സബ് ഇൻസ്പെക്ടർ നന്ദകുമാർ, അഗ്നി രക്ഷാ സ്റ്റേഷൻ ഓഫീസർ ബി വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ദിലീപ് കുമാർ, ബെന്നി മാത്യു, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ഗോഡ്സൺ, ആദർശ്, ഹരിക്കുട്ടൻ,എന്നിവ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.



Post a Comment

Previous Post Next Post