പെരുമ്പാവൂരില്‍ ലോറിയിലേക്ക് കാറിടിച്ചു, ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്; കാറിലുണ്ടായിരുന്നത് മലപ്പുറം സ്വദേശികൾ



 കൊച്ചി : പെരുമ്പാവൂർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ രജിസ്ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്  വെന്നിയൂർ ചാലാട് സ്വദേശി ജിനേഷ് ആണ് മരണപ്പെട്ടത്  കൂടെ ഉണ്ടായിരുന്ന നാലു പേരേ രാജഗിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ ഏഴിനാണ് അപകടമുണ്ടായത്. എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ ഇടിച്ച്‌ കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം   ലോറിയുടെ മുൻഭാഗത്താണ് കാർ ഇടിച്ചുകയറിയത്. കാറിൻറെ മുൻ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post