കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ യാത്രക്കാരായ 4 പേര്‍ക്കു പരുക്ക്



കൊല്ലം: കുളത്തൂപ്പുഴ പെരുവഴിക്കാലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷാ യാത്രികരായ നാലുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്.

പെരുവഴിക്കാല കോളനി സ്വദേശിയായ രക്‌നാകരനും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്കുനേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്.


തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍നിന്ന് കുളത്തൂപ്പുഴയിലേക്കു പേകുകയായിരുന്നു യാത്രക്കാര്‍. ആക്രമണത്തില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പ്രദേശവാസികള്‍ ബഹളംവച്ചതോടെയാണ് ആന പിന്തിരിഞ്ഞത്.


അതിനിടെ, കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയായ തോട്ടുമുക്കം കോനൂര്‍ കണ്ടിയിലും കാട്ടാന ആക്രമണം. ഒരു ഓട്ടോ തകര്‍ത്തു. ആനയെ ഓടിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരുക്കേറ്റു. കൊടമ്ബുഴ ഫോറസ്റ്റ് സ്റ്റേഷനിലെ മനോജ് കുമാറിനാണ് പരുക്കേറ്റത്.

Post a Comment

Previous Post Next Post