നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു



കോഴിക്കോട് നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു.

നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി - എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം.


താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.



Post a Comment

Previous Post Next Post