മലപ്പുറം : ദേശീയപാതയിൽ
AR നഗർ ഇരുമ്പുചോല ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ
യുവാവ് മരിച്ചു. കോഴിക്കോട് ഇൻസ്റ്റാൾ
കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി
താഴം അഷ്റഫിന്റെ മകൻ ശഹദ് (20)
ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം
ഇരുമ്പുചോല വെച്ചായിരുന്നു
അപകടം.
അപകടത്തിൽ ബൈക്ക്
യാത്രക്കാരനായ ശഹദിനും ബന്ധു
ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന
മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ
5 പേർക്കും പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശഹദ് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പിന്നീട്
കോഴിക്കോട് മെഡിക്കൽ കോളേജിൽ
ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി
മരിച്ചു.
