കോഴിക്കോട് വടകര ദേശീയപാതയില്‍ വടകര കരിമ്ബനപ്പാലത്ത് വാഹനപകടം. കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രകരായ മൂരാട് ഓയില്‍മില്‍ സ്വദേശികളായ വിഷ്ണു, കേദാര്‍നാഥ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേദാര്‍ നാഥനെ പരിക്കുകളോടെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
