ആലപ്പുഴ തുറവൂർ: ദേശീയപാതയിൽ പട്ടണക്കാടുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. സൈക്കിളിൽ ഓട്ടോറിക്ഷയിടിച്ച് പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡ് രജീഷ് നിവാസിൽ സന്തോഷിന്റെ മകൻ അർജുൻ സന്തോഷ് (12) ആണ് മരിച്ചത് കാവിൽ സെന്റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അർജുൻ. പടിഞ്ഞാറ് ഭാഗത്തുനിന്നു ദേശീയപാതയിലേക്ക് കടക്കുമ്പോഴായിരുന്നു അപകടം നടന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.