ബൈക്കിൽ നിന്ന് തെറിച്ചു വീണു, ലോറിയുടെ പിൻചക്രം ദേഹത്ത് കയറി ഇറങ്ങി, യുവാവിന് ദാരുണാന്ത്യം

 



കോഴിക്കോട്  വടകര : ദേശീയ പാതയിൽഅഴിയൂർ കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപം എരിക്കിൽ ചാൽ സ്വദേശി ലോറിയിടിച്ചു മരണപ്പെട്ടു. അഴിയൂർ എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് (40) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞിപ്പള്ളി എം ആർ എ ബേക്കറിക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറി പിറകിൽ നിന്നും ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു. നിർത്താതെ പോയി  ലോറി പിന്നീട് കൈനാട്ടിയിൽ

വെച്ച് ചോമ്പാൽ പോലീസും,

നാട്ടുകാരും പിന്തുടർന്ന് പിടികൂടി

കണ്ണൂർ സ്വദേശി  ഡ്രൈവറെ

കസ്റ്റഡിയിലെടുത്തു. പരേതനായ

അന്ത്രമാന്റെയും, റാബിയുടെയും

മകനാണ്.

ഭാര്യ: ഷരീഫ മക്കൾ റിസ്വാൻ [2-ാം തരം

വിദ്യാർത്ഥി ] ആയിഷ (യു കെ ജി

വിദ്യാർത്ഥിനി ] ഇരുവരും കല്ലാമല

സ്ക്കൂൾ വിദ്യാത്ഥികളാണ്.

സഹോദരങ്ങൾ: ഹനീഫ, നവാസ്,

ജലാലുദ്ദീൻ, മുബീന,മൃതദേഹം വടകര

ഗവ. ആശുപത്രി മോർച്ചറിയിൽ 


Post a Comment

Previous Post Next Post