കോട്ടയം മേലുകാവ് > ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മേലുകാവ് ഇടമറുക് കൈലാസത്തിലുണ്ടായ അപകടത്തിലാണ് മേലുകാവ് സ്വദേശി കുളത്തികണ്ടം വയമ്ബൂര്‍ ജോര്‍ജിന്റെ മകന്‍ ടോണി ജോര്‍ജ് (22) മരിച്ചത്.
രാവിലെ 9.30ടെയായിരുന്നു അപകടം.
ഈരാറ്റുപേട്ടയില്‍ നിന്നും തൊടുപുഴക്ക് പോകുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനെ മറികടക്കുന്നതിനിടയിലാണ് ബൈക്കിലിടിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ടോണിയെ ഭരണങ്ങാനത്ത് സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സിനി. സഹോദരി: ഗ്ലോറി (ഒമ്ബതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി സെന്റ്. അല്‍ഫോണ്‍സ ഹൈസ്കൂള്‍ വകക്കാട് സ്കൂള്‍).
