പാലക്കാട്:കളിക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം. പെരുവെമ്പ് തണ്ണിശ്ശേരി കണ്ണോട്ട്കാട് മെഡോസ് ഗാർഡൻ റിച്ചൂസ് ഹൗസിൽ മുഹമ്മദ് റിയാസിന്റെ മകൻ മുഹമ്മദ് റമീനാണു മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം. വീടിനുള്ളിൽ സഹോദരങ്ങളോടൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് പെട്ടെന്നു പുറത്തിറങ്ങുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതായതോടെ പ്രദേശത്തു മുഴുവൻ തിരച്ചിൽ നടത്തി. ഇതിനിടെ മുഹമ്മദ് റിയാസിന്റെ അനുജൻ മുഹമ്മദ് ഹാരിസാണു
കുഞ്ഞിനെ സ്വിമ്മിങ് പൂളിൽ
അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.പിതാവ് മുഹമ്മദ്
റിയാസ് കൊല്ലങ്കോട് റിക്രൂസ് വെഡിങ്
കലക്ഷൻസ് ഉടമയാണ്. മാതാവ്:
നീന, സഹോദരങ്ങൾ: മുഹമ്മദ്
റിഹാൻ, മുഹമ്മദ് റയാൻ. ഇന്നു
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം
ബന്ധുക്കൾക്കു വിട്ടുനൽകും.
