കണ്ണൂർ കല്ലങ്കോട് : ടൗണില്‍ വികലാംഗനായ അജ്ഞാത മധ്യവയസ്കന്‍ വീല്‍ചെയറില്‍ റോഡില്‍ സഞ്ചരിക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ചിക്കണാംപാറക്കു സമീപത്താണ് അപകടം. ലോറിക്കിടയില്‍പെട്ട ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊല്ലങ്കോട് പോലീസ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തി.
റോഡില്‍ നിരങ്ങി നടക്കുന്നത് കണ്ട് സഹതാപം തോന്നിയ നാട്ടുകാരാണ് വീല്‍ചെയര്‍ വാങ്ങി നല്കിയത്. ഈ വ്യക്തി കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0492- 3262329 ,949798610 എന്ന നന്പറുകളില്‍ കൊല്ലങ്കോട് സ്റ്റേഷനില്‍ അറിയിക്കാവുന്നതാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.